ഹർത്താൽ: തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.രണ്ട് പേർ അറസ്റ്റിൽ കാസർഗോട് ജില്ലയി ൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി മേഖലയിൽ സ്ഥാപനങ്ങൾ ബലപൂ ർവ്വം അടപ്പിച്ചു.മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും കടകളും ഓ ഫീസുകളും ബലപ്രയോഗിച്ചാണ് പ്രവർത്തകർ അടപ്പിച്ചത്.

മുണ്ടക്കയത്ത് വ്യാപകമായി സ്വകാര്യ ബസുകളും വാഹനങ്ങളും തടഞ്ഞു.മേഖലയിൽ നിരവധി വാഹനങ്ങളും തടഞ്ഞു. മുണ്ടക്കയം 35-ാം മൈലിൽ വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തെക്കേമല സ്വദേശി എബിൻ, പാലൂർക്കാവ് സ്വദേശി ജിബിൻ എന്നിവരെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ ഭാഗമായി പ്രവർത്തകർ ടൗണിൽ പ്രകടനവും യോഗവും നടത്തി.ഡി.സി.സി സെക്രട്ടറി പി.എ ഷമീർ യോഗം ഉദ്ഘാടനം ചെയ്തു.