ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊന്‍കുന്നത്തുണ്ടായ അക്രമ സംഭവത്തില്‍ ഹര്‍ത്താല്‍ അനുകൂലികളായ അഞ്ച് പേരെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു.പൊന്‍കുന്നം സ്വദേശികളായ രണ്ടു പേരും, മണ്ണാറക്കയം സ്വദേശികളായ രണ്ടുപേരും, ഒരു പനമറ്റം സ്വദേശിയുമാണ് അറസ്റ്റിലായത്.

ഹര്‍ത്താലില്‍ പൊന്‍കുന്നത്ത് വ്യാപാര സ്ഥാപനത്തിനു നേരെയായിരുന്നു ആക്രമണം. ഷട്ടര്‍ താഴ്ത്തിയിട്ടിരുന്ന മോര്‍ എന്ന സ്ഥാപനത്തിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സ്ഥാപനത്തിലെ മാനേജരെ മര്‍ദ്ദിച്ചതായിട്ടാണ് പരാതി.മുന്ന് മവനിതാ ജീവനക്കാര്‍ അ ടക്ക മുള്ളവര്‍ സ്ഥാപനത്തിനുള്ളില്‍ കുടുങ്ങി.സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്ന പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ തകര്‍ത്തുരുന്നു. മുന്നിലെ ചില്ലുകളും പ്രവര്‍ത്തകര്‍ എ റിഞ്ഞ് തകര്‍ത്തു.ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകരും സംഘര്‍ഷം നിയന്ത്രിക്കാനെത്തി യ പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.