എരുമേലി : രാസനിർമിത കുങ്കുമ പ്പൊടികൾ ശബരിമല തീർത്ഥാടനത്തിൽ ഉപയോഗി ക്കുന്നത് ഒഴിവാക്കി പകരം ശുദ്ധവും പ്രകൃതി ദത്തവുമായ വർണപ്പൊടികൾ പ്രചാര ത്തിലാക്കാനുള്ള മാനവം സൊസെെറ്റിയുടെ ശ്രമത്തെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. എരുമേലിയിൽ സൊസെെറ്റിയുടെ സേവന കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.

പ്രകൃതിദത്ത പൊടികൾ സൗജന്യമായാണ് സൊസെെറ്റി നൽകുന്നത്. ഇതാദ്യമായാണ് ഇത്തരം സംരഭം എരുമേലിയിൽ ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ മന്ത്രിയോട് പറഞ്ഞു. പ്രസിദ്ധമായ പേട്ടതുള്ളലിന് ഇത്തവണ അമ്പലപ്പുഴ സംഘം ഉപയോഗിച്ചത് സൊസെെറ്റിയുടെ പ്രകൃതിദത്തപ്പൊടികളായിരുന്നു. സിറ്റിസൺസ് ഇന്ത്യാ ഫൗണ്ടേ ഷൻറ്റെ നേതൃത്വത്തിൽ ബിപിസിഎൽ സഹകരണത്തോടെയാണ് മാനവം സൊസെെറ്റി യുടെ സസ്യജന്യ കുങ്കുമ പ്പൊടികളുടെ പ്രദർശനവും സൗജന്യ വിതരണവും .

സൊസെെറ്റി ചെയർമാനും ലോക ബാങ്ക് പ്രോജക്ട് കൺസൽട്ടൻറ്റുമായ ഷെബീർ മുഹമ്മദ് മന്ത്രിയ പൊന്നാട ചാർത്തി സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ ഒപ്പമുണ്ടായിരുന്നു.