കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെയും, ഹരിത കേരളം മിഷന്റെയും നേതൃത്വത്തി ൽ രൂപം കൊണ്ട ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ പ്രാദേശിക സമിതിയായ കപ്പാട് – കാളകെട്ടി ഹരിതജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പുഴ നടത്തം നവ്യാനുഭമാ യി.

ചിറ്റാർപുഴയുടെ ഉത്ഭവ സ്ഥാനങ്ങളിലൊന്നായ  കപ്പാട് തോടിന്റെ കരയിലൂടെ പുഴ യെ അടുത്തറിയാൻ  മീൻതെന്നിപ്പാറയിൽ നിന്നുമാരംഭിച്ച പുഴ നടത്തത്തിന് ഗ്രാമ പ ഞ്ചായത്തംഗങ്ങളായ ചാക്കോച്ചൻ ചുമപ്പുങ്കൽ, നൈനാച്ചൻ വാണിയപുരക്കൽ, ചിറ്റാർ പുഴ പുനർജനി പദ്ധതി ചെയർമാൻ സ്കറിയ ഞാവള്ളി,കപ്പാട് – കാളകെട്ടി പ്രാദേശിക സമിതി കൺവീനർ ജോസ് കിഴക്കേതലക്കൽ, ചെയർമാൻ ജയിംസ് പുല്ലന്താനി, ട്രഷറർ ലിജോ കപ്പലുമാക്കൽ, ജോളി പടിഞ്ഞാറേക്കുളം,ഹരിത കേരളം മിഷൻ പ്രതിനിധികളാ യ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ,കുടുംബശ്രീ സിഡിഎസ് അംഗങ്ങളായ സുധ , ഓമന, എന്നിവർ നേതൃത്വം നൽകി.

പുഴനടത്തത്തിന് സമാപനം കുറിച്ച് കപ്പാട് അംഗനവാടി അങ്കണത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ബ്ലോക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം നൈനാച്ചൻ വാണിയപുരക്കൽ അദ്ധ്യക്ഷനായി. ചിറ്റാർപുഴ പുനർജനി പദ്ധതി ജനറൽ കൺവീനറും, പഞ്ചായത്തംഗവുമായ എം.എ.റിബിൻ ഷാ മുഖ്യ പ്രഭാഷണം നടത്തി.ചാക്കോച്ചൻ ചുമപ്പുങ്കൽ, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു, ജോസ് കിഴ ക്കേതലക്കൽ, എന്നിവർ സംസാരിച്ചു.