നഷ്ടപ്പെട്ട 6000 രൂപ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഏഴാം വാര്‍ഡിലെ താമസ ക്കാരിയായ റഹ്മ മൊയ്ദീന്‍.വാര്‍ഡിലെ അജൈവ മാലിന്യ ശേഖരണത്തിന് ഇറങ്ങിയ ഹരിതകര്‍മസേന അംഗങ്ങളായ അനുമോള്‍ രാജന്‍,ജനനി കെ.കെ എന്നിവര്‍ക്കാണ് തോട്ടുമുഖം ഭാഗത്തെ റോഡില്‍ നിന്നും പണം ലഭിച്ചത്.തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അനു ഷിയ സുബിനെ വിവരം അറിയിക്കുകയും പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തില്‍ വെച്ച് പ്രസിഡന്‍റ് കെ ആര്‍ തങ്കപ്പന്‍റെ  സാന്നിധ്യത്തില്‍ പണം ഉടമസ്ഥന് ഹരിതകര്‍മ സേനാ അംഗങ്ങള്‍ തിരികെ നല്‍കുകയും ചെയ്തു.വൈസ് പ്ര സിഡന്‍റ് റോസമ്മ തോമസ്,സ്റ്റാന്‍റിങ്ങ് കമ്മറ്റി അംഗങ്ങളായ വിഎന്‍ രാജേഷ്,ശ്യാമള ഗംഗാധരന്‍,ബി ആര്‍ അന്‍ഷാദ്,മെമ്പര്‍മാരായ ബേബി വട്ടക്കാട്ട്,സുമി ഇസ്മായില്‍, അസി.സെക്രട്ടറി ഷാജി പി.എം,വിഇഒമാരായ റങ്കു സുരേഷ്,രേഖാമോള്‍ കെഎ, നവ കേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,ഹരിത സഹായ സ്ഥാപ നം പ്രതിനിധി ഫസില്‍ ഹനീഫ എന്നിവര്‍ പങ്കെടുത്തു.