കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് രഹിതമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അ മല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഹരിത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി യുടെ ഉദ്ഘാടനം നടത്തി.

കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിത മാതൃകാ പോളിങ് ബൂത്തും നിര്‍മിച്ചിരുന്നു. പൂര്‍ണ്ണമായി പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കി പനയോല, രഹസ്യമായി വോട്ട് രേഘപ്പെടുത്തുന്നതിന് മുറം ഉപയോഗിച്ചുള്ള മറ, കുടിക്കാന്‍ മണ്‍കുടത്തില്‍ വെള്ളം, വെളിച്ചത്തിന് സോളാര്‍ പാനല്‍ എന്നിവയായിരുന്നു മാതൃക ഹരിത ബൂത്തില്‍ ഉള്‍പ്പെടുത്തിയത്.

വോട്ട് രേഖപ്പെടുന്നത് പരിശീലനത്തിന് താലൂക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇ.വി.എം മെഷിനും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി.പ്രോഗ്രാം കോഡിനേറ്ററും ക്യാമ്പസ് അമ്പാസിഡറുമായ അനറ്റ് മാത്യു, എന്‍.എസ്.എസ് ഓഫീസര്‍മാരായ തോമസുകുട്ടി ജോസ്, വി ശ്രീരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ സബ് കളക്ടര്‍ ഇഷാ പ്രിയ പരിപാടിയുടെ ഉദ്ഘാടനം നടത്തി. കോളേജ് പ്രിന്‍ സിപ്പല്‍ ഇസഡ് വി. ളാകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.തഹസില്‍ദാര്‍ മധുസൂദനന്‍ നായര്‍, പ്രഫ. അസോക് അലക്‌സ് ലൂക്ക്, നോബിള്‍ സേവ്യര്‍ ജോസ്, അശോക് ബാലകൃഷ്ണന്‍, അനീഷ് മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സക്കീര്‍ കെ.എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു.