മുണ്ടക്കയം: ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും നിരോധിത പുകയില ഉല്പന്ന മായ ഹാന്‍സ് പൊലീസ് പിടകൂടി. കടയുടമ പുത്തന്‍ വീട്ടില്‍ ദിലീപിനെയാണ് പൊലീ സ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം കോസ് വേ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കവിതാ സ്റ്റോഴ്‌സില്‍ നിന്നാണ് 450 പായ്ക്കറ്റ് ഹാന്‍സ് പിടികൂടിയിരിക്കുന്നത്.

5 രൂപയക്ക് ലഭിക്കുന്ന ഹാന്‍സ് പത്തിരട്ടിയിലേറെ വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. എസ് പിയുടെ നിര്‍ദേശ പ്രകാരം എസ്.ഐ അനുപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കടയില്‍ മറ്റ് സാധനങ്ങളുടെ കൂടെ ചാക്കിനു ള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഹാന്‍സ് കണ്ടെത്തിയത്. 
വിപണിയില്‍ 23,000 രൂപയോളം വില വരുമെന്നാണ് നിഗമനം.കമ്പത്ത് നിന്ന് പച്ചക്കറി ലോറികളിലെത്തിക്കുന്ന സാധനം മറ്റ് കടകളിലേക്കും ഇയാള്‍ നല്‍കിയിരുന്നതായിട്ടാണ് പൊലീസ് പറയുന്നത്.