കോവിഡ് 19 വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ‘ബ്രേക്ക്‌ ദി ചെയിൻ ‘ ക്യാമ്പയ്‌നിൽ റെൻസ്‌ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയും ഒത്തു ചേർന്നു.                        കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ പ്രതിരോധ നടപടിയായ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയ്‌നിന്റെ ഭാഗമായി Rensfed ( രജിസ്‌ട്രേഡ് എഞ്ചിനിയേർസ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറക്കടവ് പഞ്ചായത്തിൽ എത്തുന്ന ജനങ്ങളുടെ സുരക്ഷക്കായും, മുൻകരുതലിനായും, ‘ഹാൻഡ് വാഷ് കോർണർ’ പഞ്ചായത്തു അങ്കണത്തിൽ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ജയാ ശ്രീധർ പദ്ധതി ഉദ്ഘാടനം ചെയ്തു. റെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ്‌ മനോജ്‌ സലാം അധ്യക്ഷൻ ആയിരുന്നു. ജില്ലാ സെക്രട്ടറി ശ്രീകാന്ത് എസ് ബാബു സ്വാഗതം പറഞ്ഞു. ഷാജി പാമ്പൂരി, ഗിരീഷ്കുമാർ , മോഹനൻ പൂഴികുന്നേൽ, മോളികുട്ടി തോമസ്‌, സുജ മാത്യു, മുഹമ്മദ്‌ ഹനീഫ, ഫൈസൽ കെ എ, നന്ദകുമാർ എസ്, മുഹമ്മദ്‌ അഫ്സൽ, ഫൈസൽ ഇസ്മായിൽ,ഷിനോയ് ജോർജ്,സ്മിത ലാൽ, ബിന്ദു സന്തോഷ്‌, കെ ജി കണ്ണൻ, സുബിത ബിനോയ്‌, റോസമ്മ പി സി, മോഹൻ റാം, മോഹൻ കുമാർ, വൈശാഖ് എസ് നായർ, അടക്കമുള്ള വാർഡ് മെമ്പർമാരും, റെൻസ്ഫെഫ് അംഗങ്ങളും പങ്കെടുത്തു.