മുണ്ടക്കയം:രാഷ്ട്രിയ ഇടപെടലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡ ന്റ് നൗഷാദ് ഇല്ലിക്കനെയാണ് പൊലീസ് ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തി നോട്ടിസ് നല്‍കിയിരിക്കുന്നത്. മൂന്നു കേസുകളില്‍ പ്രതിയായതാണ് നൗഷാ ദിനെ പട്ടികയിലുള്‍പ്പെടുത്താന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. മേഖലയില്‍ പതിനൊന്നോളം കേസുകളില്‍ പ്രതിയായ നിരവധി രാഷ്ട്രിയ ക്കാരും ക്രിമിനലുകളും മുണ്ടക്കയത്ത് താമസിക്കുമ്പോഴാണ് മൂന്നു രാഷ്ട്രി യ കേസുകളില്‍ ഉള്‍പ്പെട്ട നൗഷാദിനെ പ്രതിയാക്കി പൊലീസ് പ്രധാന ഗുണ്ട യായി പ്രഖ്യാപിക്കാന്‍ നടപടികളാരംഭിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ചു നൗഷാദിനു സമന്‍സ് ലഭിക്കുകയും ആര്‍.ഡി.ഒ കോടതി മുമ്പാകെ ജാമ്യമെ ടുക്കുകയും ചെയ്തിരിക്കുന്നത്.

ഒരു കേസില്‍ ഉള്‍പ്പെട്ടു അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവറെ രക്ഷിക്കാന്‍ പൊ ലീസ് സ്റ്റേഷനിലെത്തിയ നൗഷാദിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് നേ താക്കള്‍ക്കെതിരെ പ്രതികളായി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ നി യമസഭ തെരഞ്#ടെുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന ജോര്‍ജ് കു ട്ടി ആഗസ്തിയുടെ പ്രചരണയോഗത്തിലേക്ക് വാഹനമോടിച്ചു കയററിയ ആളെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത കേസിലും നൗഷാദ് ഉള്‍പ്പെട്ടിരു ന്നു .കഴിഞ്ഞമാസം കോട്ടത്ത് ലതിക സുഭാഷിന്റെ മാതാവിന്റെ സംസ്‌കാ ര ചടങ്ങിനു പോവാന്‍ ബസ്റ്റാന്‍ഡില്‍ എത്തിയ നൗഷാദിന്റെ മുന്നില്‍ എസ്.എഫ്.ഐ.അക്രമത്തില്‍ രക്ഷതേടിയ എത്തിയ കെ.എസ്.യുകാരനെ രക്ഷപെടുത്തുന്നതിനിടയില്‍ മര്‍ദ്ദനമേറ്റകേസിലും എതിര്‍ കക്ഷികളുടെ മൊഴി പ്രകാരം കേസെടുത്തിരുന്നു. ഈ മൂന്നു കേസുകളാണ് പൊലീസ് ഗുണ്ടാ പട്ടികയിലേക്കു ഉള്‍പ്പെടുത്താന്‍ കാരണമായത്.

ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്തെങ്കിലുമുണ്ടങ്കില്‍ ബോധ്യപ്പെടുത്തണമെന്നു കാണിച്ചാണ് നൗഷാദിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഇതേ തുടര്‍ന്ന് നൗഷാദ് കോടതിയില്‍ ഹാജരായി അന്‍പതിനായിരം രൂപയുടെയും രണ്ടു ആള്‍ജാമ്യത്തിലുമാണ് ജാമ്യം നേ ടിയത്. അടുത്ത 13ന് വീണ്ടും കോടതിയില്‍ ഹാജരാകണം.മറ്റൊരു ക്രിമിന ല്‍ കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത നൗഷാദിനെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടു ത്തിയത് രാഷ്ട്രിയ ഇടപെടലാണന്ന ്ആക്ഷേപം ശക്തമാണ്. രാഷട്രിയ പക പോക്കലിനു ഇത്തരം നിലപാട് പൊലീസ് സ്വീകരിക്കുന്നിനെതിരെ ജനകീയ സദസ്സ് അടക്കം പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോണ്‍ഗസ് നേതൃ ത്വം.ഉമ്മന്‍ ചാണ്ടിയടക്കം മുളള നേതാക്കളുമായി ബന്ധപ്പെട്ടാണ് പ്രദേശിക നേതൃത്വം കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്.