മലയോര മേഖലയായ എരുമേലി മുക്കുട്ടുതറയിലെ പനയ്ക്കവയൽ ഗ്രാമത്തിൽ പ്രവർ ത്തിക്കുന്ന വെൽഫെയർ യുപി സ്കുളിലാണ് അതിഥി തൊഴിലാളികളുടെ ഏഴു മക്കൾ മലയാള ഭാഷ പഠിക്കുവാനെത്തിയിരിക്കുന്നത്.പശ്ചിമ ബംഗാൾ സ്വദേശിനികളായ ന വ്യ സാക്രി, റിസിക ബൈദ്യ എന്നിവരും അസമിൽ നിന്നുമുള്ള ബിദ്യുത് മുണ്ടയുമാ ണ് ഈ വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയത്.ആസമിൽ നിന്നുമുള്ള ദീപാവ ലി രണ്ടാം ക്ലാസിലും രാഗേഷ് മുണ്ട മൂന്നാം ക്ലാസിലും പശ്ചിമ ബംഗാളിൽ നിന്നുമുള്ള രഹ് ന പർവിൻ രണ്ടാം ക്ലാസിലും ആരിഫ് അക്തർ അലി നാലാം ക്ലാസിലും പഠിക്കു വാനെത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ മക്കൾ എല്ലാവരും മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെന്ന് സ്കൂകൂൾ ഹെഡ്മിസ്ട്രസ് എലിസബ ത്ത് പി വർഗീസ് പറഞ്ഞു.
കേരളത്തിൽ ജോലിക്കെത്തിയ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തിയവരാണ് വിദ്യാർത്ഥികളായ ഏഴു പേരും.ചില കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റില്ല. ജാതിതെളി യിക്കുന്ന രേഖകൾ നൽകാത്തതു കൊണ്ടു് അർഹമായ ആനുകൂല്യങ്ങൾ പോലും ലഭി ക്കാത്ത അവസ്ഥയാണു്. നാലാം ക്ലാസ് വിദ്യാർത്ഥിയായ ആരിഫ് അക്തർ അലി പഠന ത്തിൽ ഒന്നാമനാണ്. ഉപജില്ല പ്രവൃത്തി പരിചയമേളയിൽ നെറ്റ് നിർമ്മാണത്തിനുള്ള ഒന്നാം സ്ഥാനവും ആരിഫിറായിരുന്നു.
അതിഥി തൊഴിലാളികളുടെ മക്കൾ വിദ്യാഭ്യാസത്തിനെത്തുന്ന ഈ സ്കൂളിൽ സർവ്വശി ക്ഷ അഭിയാൻ സ്റ്റാർസ് മാതൃകാ പ്രീ പ്രൈമറി വർണ്ണ കൂടാരം പദ്ധതി നടപ്പാക്കിയി ട്ടുണ്ട്.ശിശു സൗഹൃദ മനോഹരമാക്കിയ കളിസ്ഥലം, ഫർണിച്ചറുകൾ, കളി പാട്ടങ്ങ ൾ, ടൈൽ പാകിയ മുറ്റം, പൂന്തോട്ടം, അക്വേറിയം, മഴവെള്ള ശിൽപങ്ങൾ, ഗണിത യിടം, കരകൗശല യിടം, കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്ക്കാരയിടം, പൂന്തോട്ടം, കാട്ടിലെ മൃഗങ്ങളെ ശിൽപങ്ങളാക്കിയുള്ള നിർമ്മിച്ച കൂടാരം തുടങ്ങിയ വ ഈ സ്കൂൾ വളപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. സി സി ടി വി അടക്കമുള്ള സുരക്ഷാ മാർ ഗ്ഗവുമുണ്ട്. അതിഥി തൊഴിലാളികളുടെ അടക്കം 95 വിദ്യാർത്ഥികൾ ഇവിടെ പഠന ത്തിനെത്തുന്നുണ്ട്.സ്കൂളിന് 15 സെൻ്റ് സ്ഥലം മാത്രമേയുള്ളു.പുതിയ ബഹുനില കെട്ടി ടം ഉണ്ടാകേണ്ടതുണ്ട്. 2016ൽ ഇവിടെ ഒൻപതു കുട്ടികൾ മാത്രമേ പo നത്തിന് എത്തി യിരുന്നുള്ളു.പ്ലേസ് കൂൾ പ്രവർത്തിപ്പിച്ചാണു് ഇവിടെ വിദ്യാർത്ഥികളുടെ എണ്ണം വർ ധിപ്പിച്ചത്.