കട്ടയും  ടൈൽസും കുത്തിനിറച്ച ഇടുങ്ങിയ മുറിയി,എല്ലായിടവും വൃത്തിഹീനം ഇ തിനിടയിൽ വേണം 8 പേർ അന്തിയുറങ്ങേണ്ടത്. മുണ്ടക്കയം, പൈങ്ങണയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥാപനമാണ്. വീട് നിർമ്മാണ സാമിഗ്രികളുടെ    നിർമാണ കേന്ദ്രമായ ഇവിടെ എട്ടോളം തൊഴിലാളികളാ ണ് ജോലി ചെയ്യുന്നത്. ജോലി സ്ഥലവും വാസ സ്ഥലവും എല്ലാം ഇതു തന്നെ. രണ്ടു മു റികളുള്ള ഈ ഷെഡിൽ ഒരു വശത്ത് അടുക്കള. പ്ലാസ്റ്റിക് ചാക്കുകൾ മറച്ച മേൽക്കൂര. പകർച്ച വ്യാധിക്ക് സാധ്യത ഏറും വിധത്തിൽ ഒരു വശത്തു മാലിന്യ കൂമ്പാരം.
ഇതിനെല്ലാം ചേർന്നുള്ള ഇടുങ്ങിയ മുറിയിൽ എട്ടു പേർ നിലത്ത് പായ് വിരിച്ചു കിട ന്നുറങ്ങേണ്ടത്.സീസൺ ആകുമ്പോൾ അത്  10 മുതൽ 15 പേരു വരെയാകും.കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പും പഞ്ചായത്തും കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയിരുന്നു.കാര്യങ്ങൾ ബോധ്യപെട്ട അധികൃതർ പ്ര ശ്ന പരിഹാരത്തിന് തൊഴിലുടമക്ക് നിർദ്ദേശം നൽകിയെങ്കിലും ദിവസം 5 കഴിഞ്ഞിട്ടും മാറ്റം ഉണ്ടായില്ല
ബുധനാഴ്ച ആരോഗ്യ വകുപ്പ് , റവന്യു വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന നടന്നു. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർശന നിർദേശമാണ് ഇവർ നൽകിയത്. വില്ലേജ് ആഫീസർ നിജു, ഹാഷിം, ഹെൽത്ത് ഇൻസ്പെക്ടർ സാബു ജോസഫ്, സന്തോഷ് ശർമ്മ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.