എരുമേലി ഗസ്റ്റ് ഹൗസ് ; നിർമ്മാണ പൂർത്തീകരിച്ച് പുതിയ ബ്ലോക്ക് അടുത്തമാസം തുറന്നുകൊടുക്കും… 
എരുമേലിയിൽ  ഗസ്റ്റ് ഹൗസിനോട് ചേർന്ന്  പുതുതായി നിർമ്മിച്ച  പുതിയ ബ്ലോക്കിന് ഉദ്ഘാടനം അടുത്ത മാസം വകുപ്പുമന്ത്രി നിർവഹിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.ഒരു കോടി 70 ലക്ഷം രൂപ ചെലവിൽ നിർ മിച്ച പുതിയ ബ്ലോക്കിൽ ആറ് മുറികളാണ്  ഒരുക്കിയിരിക്കുന്നത്.
രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ബ്ലോക്കിൽ  ആധുനിക സൗകര്യങ്ങളോടുകൂടിയ ഓരോ മുറികളും ,  മറ്റ് നാല് മുറികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എരുമേലി ഗസ്റ്റ് ഹൗസിന്റെ സൗകര്യം പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താനാകുമെന്നും എംഎൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻെറ  ഓൺലൈൻ വഴി ബുക്ക് ചെയ്താൽ സൗക ര്യം ലഭ്യമാകും. നിർമ്മാണം പൂർത്തീകരിച്ചിട്ടും ഗസ്റ്റ് ഹൗസ് തുറന്നു കൊടുക്കാൻ വൈ കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു .ശബരിമല തീർത്ഥാടന കേന്ദ്രമായ എരു മേലിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച ഗസ്റ്റ് ഹൗസ്  തീർത്ഥാടകർക്ക് പ്ര യോജനപ്പെടുത്താനാകും.