ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 5  ശതമാനം ജിഎസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ  വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ  കമ്മിറ്റിയു ടെ നേതൃത്വത്തിൽ  മുണ്ടക്കയം ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ ധർണ നട ത്തി.
മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ്‌ അനിൽ സുനിത അധ്യക്ഷനായി. ധർണ്ണ സംഘടന യുടെ ഏരിയ പ്രസിഡന്റ്‌ പി ഐ ഇർഷാദ് പഴയ താവളം ഉദ്ഘാടനം ചെയ്തു.
അരി, പച്ചക്കറി, പഴവർഗങ്ങൾ,, പേപ്പർ ബാഗ് തുടങ്ങിയവക്ക് 5 മുതൽ  18 ശതമാനം വരെയാണ് ജി എസ് ടി ഏർപ്പെടുത്തിയ നടപടിക്ക് എതിരെ വ്യാപാരി വ്യവസായി സമിതി  ഏരിയ കമ്മിറ്റികൾ,  സംസ്ഥാനമൊട്ടുക്കു കേന്ദ്ര  സർക്കാർ സ്ഥാപനങ്ങക്ക്
മുന്നിൽ നടത്തിയ  സമരത്തിന്റെ ഭാഗമായാണ്  ധർണ.
ഏരിയ സെക്രട്ടറി  ഹരികുമാർ, ട്രഷറർ  സുമേഷ് ശങ്കർ പുഴയാനാൽ, സി വി  അനിൽകുമാർ എന്നിവർ സംസാരിച്ചു.