പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭൂജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകന യോഗം ചേർന്നു. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂജല വിഭാഗം വകുപ്പിന്റെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു. പൂഞ്ഞാർ എംഎൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഈരാറ്റുപേട്ടയിലും, മുണ്ടക്കയത്തുമായിട്ടാണ് അവലോകനയോഗം സംഘടിപ്പിച്ചത്. കുഴൽ കിണറുകളുടെ നിർമ്മാണം, ഇവയുടെ തുടർ പ്രവർത്തനം, അറ്റകുറ്റപ്പണി, വ കുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ചെറിയ കുടിവെള്ള പദ്ധതികളുടെ പ്രവർ ത്തനം, മിനി വാട്ടർ സപ്ലൈ സ്കീംസ് തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന തി നും, പരാതികൾ പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് യോഗം ചേർന്നത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗമാണ് സംഘടിപ്പിച്ചത്.
ഈരാറ്റുപേട്ടയിൽവച്ച് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെയും, തിടനാട്, പൂഞ്ഞാർ,  പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളുടെയും, മുണ്ടക്കയത്ത് വച്ച് മുണ്ട ക്കയം, കൂട്ടിക്കൽ, കോരുത്തോട്,എരുമേലി, പാറത്തോട് പഞ്ചായത്തുകളുടെയും യോഗമാണ് ചേർന്നത്.