കാഞ്ഞിരപ്പള്ളിയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിവകുപ്പി ന്റെ ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ ആയ (FBO) ഗ്രീൻ ഷോറിന് കനത്ത നാശനഷ്ടം സംഭവിച്ചു. ഗ്രീൻ ഷോറിന്റ ഓഫീസും, കാർഷിക ഉൽപ്പന്നങ്ങളുടെ വിപ ണന കേന്ദ്രവും സ്ഥിതിചെയ്യുന്ന കെട്ടിടം പൂർണ്ണമായും വെള്ളത്തിനടിയിലായി. പ്ര ധാനപ്പെട്ട രേഖകളും പണവും ഉൾപ്പെടെ കമ്പ്യൂട്ടർ സെറ്റ്,അഞ്ചു വെയിംഗ് മെഷീനു കൾ, ഫ്രിഡ്ജ്,ഡീപ് ഫ്രീസർ,കൂളർ, ഫർണിച്ചറുകൾ തുടങ്ങിയവയും കടയിലുണ്ടായി രുന്ന മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശുചീകരണ പ്രവർ ത്തനങ്ങൾ നടന്നുവരുന്നു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജ ൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി,നൈനാച്ചൻ വാണിയപുരയ്ക്കൽ, ജോർജ് കൊ ട്ടാരം, ഷാജൻ മണ്ണംപ്ലാക്കൽ, കൊച്ചുറാണി, ശ്രീജ സുരേഷ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകുന്നു. നാളെ മുതൽ പ്രവർത്തനം ആരംഭിക്കാനു ള്ള ശ്രമത്തിലാണ്. കർഷകർ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ഇവിടെ വിപണ നം ചെയ്യുന്നു. കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും മിതമായ വാടകയ്ക്ക് നൽകു ന്നു. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ എത്തുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഗ്രീൻഷോർ ഭരണസമിതി അംഗങ്ങൾ ഏഴ് പേരുടെ വീടുകൾക്കും സ്വത്തിനും വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ അവിടെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കർഷകരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഗ്രീൻ ഷോറിന്റ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് അംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, വാർഡ് അംഗം മഞ്ജു ബിനോയ് തുടങ്ങിയവർ ആവശ്യപ്പെട്ടു