നാടിന്റെ വികസനകാര്യങ്ങളില്‍ പങ്കാളികളായി പെരുവന്താനത്ത് പ്രവാസി കളുടെ ഇന്റര്‍നെറ്റ് ഗ്രാമസഭ.

പെരുവന്താനം: നാടിന്റെ വികസന കാര്യങ്ങളില്‍ ചര്‍ച്ചകളുമായി വിദേശത്തിരുന്ന് പ്രവാസികള്‍ നാട്ടിലെ ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തില്‍ ആദ്യമായി നടന്ന ഓണ്‍ലൈന്‍ ഗ്രാമസഭ വേറിട്ട മാതൃക യായി. പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡില്‍ അന്‍പതോളം ആളുകളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. നാളുകളായി പ്രവാസ ജീവിതം നയിക്കുന്ന വാര്‍ഡിലെ ജനങ്ങളെ ഉള്‍പ്പെടുത്തി ഗ്രാമസഭ ചേരണമെന്ന ആശയം ഉദിക്കുകയും വിഡിയോ കോളിങ്ങിലൂടെ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. 
കമ്യൂണിറ്റി ഹാളില്‍ നടന്ന ഗ്രാമസഭയില്‍ ജനങ്ങള്‍ക്ക് അഭിമുഖമായി സ്ഥാപിച്ച ടിവി സ്‌ക്രീനില്‍ ഐഎംഒ എന്ന വിഡിയോ കോളിങ് ആപ്പിലൂടെയാണ് ക്രമീകരണം ഒരുക്കി യത്. വൈസ് പ്രസിഡന്റ് ശ്യാമള മോഹന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ഗ്രാമസഭ ഉദ്ഘാടനം ചെയ്തതോടെ സ്‌ക്രീനില്‍ ആദ്യ കോള്‍ തെളിഞ്ഞു. വാര്‍ഡിലെ വോട്ടറായ സൗദിയില്‍ ജോലി ചെയ്യുന്ന ഷറഫ് ഹസനായിരുന്നു ഗ്രാമസഭയിലെ ആദ്യ അതിഥി. വാര്‍ഡിലെ വികസന കാര്യങ്ങള്‍ കേട്ടറിഞ്ഞതിനൊപ്പം നിര്‍ധനരായ ഒരു വിദ്യാര്‍ഥിയുടെ പഠനച്ചെലവ് താന്‍ വഹിക്കുമെന്ന പ്രഖ്യാപനത്തോ ടും കൂടിയാണ് ഷറഫ് വിഡിയോ കോള്‍ അവസാനിപ്പിച്ചത്.

തന്റെ വീട്ടുകാര്‍ താമസിക്കുന്ന വാര്‍ഡില്‍ പാലം വേണ,റോഡ് സഞ്ചാരയോഗ്യമാക്ക ണം,കുടിവെളളക്ഷാമം പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അയല്‍വാസികള്‍ കൂടിയായ ഗ്രാമസഭാംഗങ്ങളോടു പങ്കുവച്ചു.സംസ്ഥാനത്ത് ആദ്യമായാണ് പെരുവന്താനം ടൗണ്‍വാര്‍ഡില്‍ ഇന്റര്‍നെറ്റ് ഗ്രാമ സഭനടന്നത്.സൗദ് അറേബ്യ, ഖത്തര്‍,മസ്‌കറ്റ്, ദുബൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുപതോളം പ്രവാസികള്‍ വീഡിയോ ലൈവിലെത്തി യിരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടര്‍ അബൂബക്കറും ഓണ്‍ലൈന്‍ ഗ്രാമസഭയ്ക്ക് ആശംസകളുമായി സ്‌ക്രീനിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നായി 20 പ്രവാസികളാണ് ഗ്രാമസഭയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചത്. ഗ്രാമപഞ്ചായത്തംഗം പി.വൈ.നിസാര്‍, പ്രഭാവതി സോമന്‍, സ്വാലിഹ് അഷറഫ്, സിയാദ്, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കലാകാരനായ സിയാദ് ഷാജഹാനെ യോഗത്തില്‍ ആദരിച്ചു.