ചിറക്കടവ് ഗ്രാമദീപത്തു ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് 24 ലക്ഷത്തോളം രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ ഗ്രാമദീപം കുടിവെള്ളപദ്ധതി ഗവചീഫ്.വിപ്പ് ഡോ.എന്‍ ജയരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍.ശ്രീകുമാര്‍ അ ദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ടി.എന്‍.ഗിരീഷ് കു മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ മാണി,ബ്ലോക്ക് മെമ്പര്‍ മിനി സേതു നാഥ്, ബി.രവീന്ദ്രന്‍ നായര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ.സേതുനാഥ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെജി രാജേഷ്, എംജി വിനോദ്,ലീന കൃഷ്ണകുമാര്‍, ഷാക്കി സജീവ്, അമ്പിളി ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

കിണര്‍ നിര്‍മ്മാണത്തിനും ടാങ്ക് നിര്‍മ്മാണത്തിനും സ്ഥലം വിട്ടു നല്‍കിയ തങ്കപ്പനെ യും ബിജു മംഗലത്തു കരോട്ടിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.