സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി  ഫെലോഷിപ്പ് പദ്ധതിപ്രകാരം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൌജന്യ കലാപഠനകേന്ദ്രമായി ചിറക്കടവ്ഗ്രാമദീപം വാ യനശാലയെ തിരഞ്ഞെടുത്തു. പടയണി, വില്‍പ്പാട്ട്, നാടന്‍പാട്ട്, ഫോട്ടോഗ്രാഫി, ശില്‍ പകല എന്നിവയിലാണ് പരിശീലനം.

സൌജന്യ കലാപഠനക്ലാസിന്‍റെ ഉദ്ഘാടനം 5 ന് ഞായറാഴ്ച 4 മണിക്ക് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്‍റ് മുകേഷ് കെ മണി നിര്‍വ്വഹിക്കും. വായനശാല പ്രസിഡന്‍റ് ടി.പി രവീ ന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നാടന്‍പാട്ട് കലാകാരനും പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ രാഹുല്‍ കൊച്ചാപ്പി മുഖ്യപ്രഭാഷണം നടത്തും. കലാപരിശീ ലന ക്ലാസ്സിലേക്ക് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടു ക്കാമെന്ന് സെക്രട്ടറി പി എന്‍ സോജന്‍ അറിയിച്ചു. ഫോണ്‍ : 9447766385