കാഞ്ഞിരപ്പള്ളി :എന്‍ജിനീയറിംഗ് ബിരുദമെടുത്ത മിക്ക വിദ്യാര്‍ത്ഥി  കളും തൊഴില്‍ തേടി വിദേശരാജ്യങ്ങളിലേക്കു പോകുന്ന പ്രവണത കൂടിവരുന്നു. വിദേശരാജ്യങ്ങളില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥ കളില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ല എന്നാല്‍ അവരുടെ സേവനം നമ്മു ടെ രാജ്യത്തിന് ആവശ്യമുള്ള പക്ഷം അവര്‍ അതിനു മുന്‍ഗണന കൊടു ക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്.ഐ.പി.എസ് യുവ എന്‍ജിനീയര്‍മാരെ ആഹ്വാനം ചെയ്തു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ 2018 ബാച്ച് ബി.ടെക്, എം.ടെക്, വിദ്യാര്‍ത്ഥികളുടെ 14-ാമത് ഗ്രാഡ്യുവേഷന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍ജിനീ യര്‍മാരുടെ സേവനം നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അമല്‍ജ്യോതി മാനേജിംഗ് ട്രസ്റ്റിയും, രൂപതാ വികാര്‍ ജനറാളുമായ വെരി റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, അദ്ധ്യക്ഷത വഹിച്ചു. ജ്യൂവല്‍സ് ഓഫ് അമല്‍ജ്യോതി’ പുരസ്‌കാരം കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗ ത്തിലെ കാര്‍ത്തിക.കെ.നമ്പൂതിരി, ക്ലീറ്റസുകുട്ടി കോശി എന്നിവര്‍ക്ക് മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട് സമ്മാനിച്ചു.

‘ക്രൗണ്‍ ഓഫ് അമല്‍ജ്യോതി’ അവാര്‍ഡ് കാര്‍ത്തിക.കെ.നമ്പൂതിരിയും, ന്യൂസ്‌മേക്കര്‍ അവാര്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തി ലെ അജിന്‍ ഓമനക്കുട്ടനും കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ ഇസഡ്.വി.ലാക്ക പ്പറമ്പില്‍, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡീന്‍ അക്കാഡമിക് ഡോ. ജേക്കബ് ഫിലിപ്പ്് ആശംസ നല്‍കി.