കാഞ്ഞിരപ്പള്ളി: ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കുകളും പേപ്പറുകളും കുപ്പികളുമെല്ലാം ഗ്രേസിക്കുട്ടി എന്ന വിരമിച്ച അധ്യാപികയ്ക്കു പാഴ്‌വസ്തുക്കളല്ല. ഉപയോഗ ശൂന്യമാ യെന്നു കരുതി വലിച്ചെറിയുന്ന ഇവ ഗ്രേസിക്കുട്ടിയുടെ കരവിരുതിൽ പൂക്കളും പൂച്ചെ ണ്ടുകളും പൂച്ചട്ടികളുമൊക്കെയായി മാറും. മുന്നു വർഷം മുൻപാണു സെന്റ് ഡൊമിനി ക്‌സ് സ്‌കൂളിലെ അധ്യാപിക കുന്നുംഭാഗം വാവലുമാക്കൽ ഗ്രേസിക്കുട്ടി പോൾ വിരമി ച്ചത്. വിശ്രമജീവിതം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് പാഴ്‌വസ്തു കളും പ്ലാസ്റ്റിക്കുകളും ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളുടെ നിർമാണത്തിലേക്കു കടക്കാൻ പ്രേരിപ്പിച്ചത്.
പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഫ്ലവർ വേസുകളും മുട്ടകൾ കൊണ്ടുവരുന്ന കടലാസ് ട്രേ കമുകിന്റെ പാള പ്ലാസ്റ്റിക് കൂടുകൾ കടലാസ് എന്നിവ ഉപയോഗിച്ചു പൂക്കളും നിർമിക്കുന്നു. ഇവയൊക്കെ വീടിനുള്ളിലും പുറത്തുമായി സൂക്ഷിച്ചിരിക്കുകയാണ്. അധ്യാപികയായിരുന്നപ്പോൾ വിദ്യാർഥികളെ പ്രവൃത്തി പരിചയ മേളകളിൽ മൽസരിപ്പിക്കാൻ പരിശീലനം നൽകിയിരുന്നതാണു ഗ്രേസിക്കുട്ടിക്ക് ഈ മേഖലയിലുള്ള പ്രധാന പരിചയം. വിവാഹങ്ങൾക്കു ചെലവു കുറഞ്ഞ പൂച്ചെണ്ടുകൾ നിർമിച്ചു നൽകാറുണ്ട്. 
മകളുടെ വിവാഹത്തിനു വലിയ തുക മുടക്കി പൂച്ചെണ്ടും ബൊക്കെയും വാങ്ങേണ്ടി വന്നതിനെ തുടർന്നാണ് ഇവ ചെലവുകുറഞ്ഞ രീതിയിൽ നർമിക്കാനുള്ള ശ്രമം ആരംഭിച്ചതെന്നു പകുതി തമാശയായി ഗ്രേസി ടീച്ചർ പറഞ്ഞു. ഭർത്താവ് ടി.സി.ചാക്കോ വിരമിച്ച അധ്യാപകനാണ്. മക്കൾ: നീനാ ഗ്രേസ് ചാക്കോ, നിതിൻ ചാക്കോ.