പൊൻകുന്നം ഗവർമെൻറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇനി ഹൈടെക് സ്കൂൾ.സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ഹൈടെക് ആക്കുവാൻ തെരഞ്ഞെടുത്ത ഏക വിദ്യാലയമാണിത്.സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബ്ധിച്ച് വെള്ളിയാഴ്ച രാവിലെ 9.30ന് ഇതിന്റെ ശിലാസ്ഥാപനം നടക്കും.

സംസ്ഥാന സർക്കാരിന്റെ അഞ്ചു കോടി രൂപയും ഡോക്ടർ എൻ ജയരാജ് എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമുള്ള രണ്ടു കോടി 34 ലക്ഷം രൂപയും ഉൾപ്പെടെ ഏഴു കോടി 34 ലക്ഷം രൂപ ചെലവിട്ടാണ് ഇതു് ഹൈടെക് ആക്കുന്നത്. 32000 സ്ക്വയർ ഫീറ്റ് അളവിൽ മൂന്നുനിലകളിലായി മൂന്നു ബ്ലോക്കുകൾ മൂന്നുനിലക ളിലായി നിർമ്മിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ എന്നിങ്ങനെ യാണ് ബ്ലോക്കുകൾ. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, പാചകപുര ,ഡൈനിംഗ് ഹാൾ, ഓഡിറ്റോറിയം, കളിസ്ഥലം, സ്കൂൾ കവാടത്തിൽ ആധുനിക രീതിയിലുള്ള കമനം, ഷിടോയ് ലറ്റ് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ തുടങ്ങിയവ പുതിയ സമുച്ചയത്തിലുണ്ടാകും.
ഒൻപതു മാസം കൊണ്ട് ഇതിന്റെ പണി പൂർത്തീകരിക്കും.കരുനാഗപ്പള്ളി കേന്ദ്രമാ യി പ്രവർത്തിക്കുന്ന സൗത്ത് ഇൻ ധ്യൻ കൺസ് ട്രെക്ഷൻ കമ്പനിയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.ഗോപാലകൃഷ്ണൻ പ്രോജക്ട് എൻജിനീയറാ യും ആഷ് നാ പി അൻസാരി ഇതിന്റെ എൻജിനീയറായും പ്രവർത്തിക്കുന്നു. കിറ്റ് കോ കമ്പനിയാണ് ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.1957 ൽ ഇ എം എസ് സർക്കാരിന്റെ കാലത്ത് നാട്ടുകാരുടെ നിവേദനത്തെ തുടർന്ന് അന്നത്തെ വിദ്യാ ഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയാണ് ഈ സ്കൂൾ അനുവദിച്ചത്.സ്വന്തമായുള്ള മൂന്നരയേക്കർ സ്ഥലത്ത് 1956 ൽ കെ വി ഇംഗ്ലീഷ് ഹൈസ്കൂൾ പ്രവർത്തിച്ചു വരിക യായിരുന്നു.
ഈ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകരും മാനേജ്മെൻറ്റും തമ്മിൽ ശമ്പളത്തെ സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും അധ്യാപകർ ശക്ത മായ സമരത്തിൽ ഏർപ്പെട്ടു.മാനേജ്മെൻറ്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് സ്കൂ ളിന്റെ അംഗീകാരം വിദ്യാഭ്യാസ വകപ്പ് പിൻവലിച്ചു.തുടർന്ന് മുഖ്യമന്ത്രിയായി രുന്ന ഇ എം എസ് പുതിയ ഹൈസ്കൂളിന് അനുമതി നൽകുകയായിരുന്നു. ആദ്യം താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും 1964ൽ പുതിയ സ്കൂ ൾ കെട്ടിടം നിർമ്മിച്ചത്.ഇതിന്റെ മൂന്നരയേക്കർ സ്ഥലം സർക്കാർ വില കൊടുത്ത് വാങ്ങിയതാണ്. ഒരു കാലത്ത് എട്ടു മുതൽ പത്തുവരെ ക്ലാസുകളിലായി 35 ൽ പരം ഡിവിഷനുകൾ ഉണ്ടായിരുന്നു.
 1995 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് ആരംഭിച്ചു. ഇലക്ട്രോണി ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി കോഴ്സുകളാണ് ഇവിടെയുള്ളത്.രണ്ട് സയൻസ് ബാച്ചും ഒരു കൊമേ ഴ്സ് ബാച്ചുമായി 2000 ത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. തുടർച്ചയാ യി ആറു തവണ കല-കായിക മൽസരങ്ങളിൽ കാത്തിരപ്പള്ളി സബ് ജില്ലയിൽ ഓവ റോൾ ചാമ്പ്യൻഷിപ്പ് നേടി.എസ്‌ എസ് എൽ സി പരീക്ഷയിൽ കഴിഞ്ഞ പത്തു വർഷം തുടർച്ചയായി നുറുശതമാനം വിജയം നേടികൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ക്ലാ സ് മുറികൾ മുഴുവൻ ഹൈടെക് സംവിധാനത്തിലാണ്.പ0നത്തോടൊപ്പം തൊഴിൽ പരിശീലനം നേടുന്നതിനായി അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് )ന്റെ സ്കിൽ സെൻറ്റർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പതിനായിരത്തോളം പുസ്തകങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി നിലവിൽ പ്രവർത്തിച്ചു വരുന്നു. അൻപതിലേറെ കംപൂട്ടറുകളുള്ള കംപ്യൂട്ടർ ലാബ്, മൾട്ടിമീഡിയ റൂം എന്നിവ നിലവിലുണ്ട്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ പാരിതോഷികമായി നാടിനു ലഭിക്കുന്ന ഹൈടെക് സ്കൂൾ ശിലാസ്ഥാപനം ഒരു ഉൽസവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.