കാഞ്ഞിരപ്പള്ളി: പണി പൂര്‍ത്തിയാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്‍ മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ടേഴ്സ് സമര ത്തിലേക്ക് കടക്കുന്നത്. പഞ്ചായത്തുകളിലെ കരാര്‍ ജോലികളും അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തി ല്‍ പറഞ്ഞു.2019 ഡിസംബര്‍ 31 വരെയുള്ള ബില്‍ തുകകള്‍ മാറി നല്‍കണമെ ന്നാണ് കരാറുകാരുടെ ആവശ്യം. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന പണികള്‍ നിര്‍ത്തിവെയ്ക്കുമെന്നറിയിച്ച് പഞ്ചായത്തുകള്‍ക്ക് അസോസിയേഷന്‍ ക ത്തു നല്‍കി. ബില്‍ മാറി കിട്ടാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി യാണ് നേരിടുന്നത്.

ഇതിനൊപ്പം ടാര്‍, മെറ്റല്‍, മണല്‍ തുടങ്ങി നിര്‍മാണ സാമഗ്രികളുടെ വിലയു യര്‍ന്നതും നിര്‍മാണ മേഖലയെ തകര്‍ത്തു. ടാറിംഗ് ജോലികളിലെ ടാറിന്റെ എസ്റ്റിമേറ്റ് തുകയും ബില്‍ തുകയും തമ്മിലുള്ള വില വ്യത്യാസം കുറയ്ക്ക ണം, നിര്‍മാണ വസ്തുക്കളുടെ വിലവര്‍ധനയും ലഭ്യതക്കുറവും പരിഹരി ക്കണം, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേത് പോലെ ടെന്‍ഡര്‍ വര്‍ക്കുകള്‍ക്ക് അധിക നിരക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ കരാറുകാര്‍ ആവശ്യപ്പെ ട്ടു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേ ക്ക് സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ ടോ മി ജോസഫ്, കെ.എ. സാജീദ്, എം.ജി. അജേഷ് കുമാര്‍, പി.എം. ഹരിദാസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.