കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയു ടെ വിവര ശേഖരണം കുടുംബശ്രീയുടെ നേതൃത്വത്തില്‍ 19ാം വാര്‍ഡില്‍ ആരംഭിച്ചു. 18 മുതല്‍ 59 വരെ പ്രായമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി നേടാന്‍ താത്പര്യ മു ള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച ക്യാമ്പയിന്‍ 15 വരെ നടത്തും. അഭ്യസ്തവിദ്യരായ 20 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തിനകം തൊഴില്‍ ലഭ്യ മാക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കുടുംബശ്രീപ്രവര്‍ത്തകരാണ് വീടുകളിലെത്തി വിവര ശേഖരണം നടത്തുന്നത്. 19ാം വാര്‍ഡില്‍ ആരംഭിച്ച വിവര ശേഖരണ പരിപാടിയില്‍ വാര്‍ഡ് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍ നടത്തി.വാര്‍ഡംഗം റിജോ വാളാന്തറ, എ.ഡി.എസ് സെക്രട്ടറി സ്മിതാ രവി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.