തുടർച്ചയായ ഉരുൾപൊട്ടലും കാലാവസ്ഥയിലെ വ്യതിയാനവും കണക്കി ലെടുത്ത് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന്, കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി പ ഞ്ചായത്തുകളിൽ നടത്താനിരുന്ന സന്ദർശനം ഔദ്യോഗീകമായി റദ്ദു ചെയ്തു.

മ്ലാക്കരയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പോലീസ് ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവർണരുടെ കൂട്ടിക്കൽ സന്ദർശനം റദ്ദാക്കിയത്.9 മണിക്ക് കോട്ടയം നാട്ടകം ഗസ്റ്റ് ഹൌസിൽ നിന്നും പുറപ്പെട്ട് കൂട്ടിക്ക ൽ ചപ്പാത്ത് ,ഏന്തയാർ സെന്റ് മേരിസ് പാരീഷ് ഹാൾ ദുരിതശ്വാസ ക്യാമ്പ്,കുറുവാ മൂഴി സെന്റ് ജോസഫ് പാരീഷ് ഹാൾ ദുരിതാശ്വാസ ക്യാമ്പ്, കുറുവാമൂഴി പാലം ഭാഗം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പ്രദേശങ്ങളിൽ സന്ദർശനം നടത്താനായിരുന്നു ഗവർണ റുടെ ഉദ്ദേശം