ജ്ഞാനമ്മയുടെ ഭീതിയൊഴിഞ്ഞു : വീട് ഇടിയാതിരിക്കാന്‍ പട്ടികജാതി കമ്മീഷനൊ പ്പം സര്‍ക്കാരും കൈകോര്‍ത്തു.

എരുമേലി : ആകെയുളള തുണ്ട് ഭൂമിയിലെ കിടപ്പാടം ഇനി നിലംപൊത്തുമെന്ന ഭീതി ജ്ഞാനകുമാരിയമ്മക്കില്ല. എരുമേലി ശ്രീനിപുരത്ത് റാന്നി റോഡിനോട് ചേര്‍ന്ന് 20 അടി ഉയരത്തിലുളള മണ്‍തിട്ടയിലാണ് കല്ലൂക്കടുപ്പില്‍ പരേതനായ കുട്ടപ്പന്റ്റെ ഭാര്യ ജ്ഞാനകുമാരിയമ്മയുടെ വീട്. നിര്‍ധനയും പട്ടികജാതി അംഗവുമായ ജ്ഞാനകുമാരി കഴിഞ്ഞ രണ്ട് വര്‍ഷമായി കാത്തിരുന്ന അപേക്ഷയുടെ മറുപടിയായി ഏത് നിമിഷ വും ഇടിയുമായിരുന്ന വീടിന് സംരക്ഷണമായി കരിങ്കല്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മി ച്ചു കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

15 ലക്ഷം രൂപയാണ് ഇതിനായി മരാമത്ത് വകുപ്പ് ചെലവിട്ടത്. നേരത്തെ മരാമത്ത് വകുപ്പില്‍ പല തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. രണ്ട് വര്‍ഷം മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ഭരണം മാറിയയിനാല്‍ ഉത്തരവ് നടപ്പിലായില്ല. ഈ ഉത്തരവുമായി മരാമത്ത് ഓഫി സുകള്‍ കയറി വലഞ്ഞതിനൊടുവിലാണ് കഴിഞ്ഞയിടെ പട്ടികജാതി, പട്ടിക വര്‍ഗ, ഗോത്ര കമ്മീഷനെ സമീപിച്ചത്. 
മൂന്ന് മാസത്തിനകം ഭിത്തി നിര്‍മിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി എന്‍ വിജയകുമാര്‍ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാ യിരിക്കുന്നത്. 15’ലക്ഷം ചെലവിട്ട് 20 മീറ്റര്‍ ഉയരവും 63 മീറ്റര്‍ നീളവുമുളള സംരക്ഷ ണഭിത്തിയാണ് നിര്‍മിച്ചത്. കമ്മീഷന്റ്റെ ഉത്തരവ് മുന്‍നിര്‍ത്തി ഇതിനായി തുക അനുവദിക്കാന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കും പൊതു മരാമത്ത് മന്ത്രി ജി സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തിരുന്നു.

ഇതോടെയാണ് കമ്മീഷന്‍ നിര്‍ദേശിച്ച കാലയളവിനുളളില്‍ അടിയന്തിരമായി നിര്‍മാ ണം നടത്താനായതെന്ന് മരാമത്തുദ്യോഗസ്ഥര്‍ പറഞ്ഞു. ജ്ഞാനകുമാരിയമ്മയും മകന്‍ സുനിലും കുടുംബവും ഭീതിയൊഴിഞ്ഞ മനസോടെ നന്ദി പറയുകയാണ് നീതി ചൊരി ഞ്ഞവര്‍ക്കെല്ലാം.