കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അറുപതിലേറെ കിടപ്പു രോഗികൾ ഈസ്റ്റർ ദി നത്തിൽ ഉച്ചഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുലായത്. ഹോസ്പിറ്റൽ കാന്റീൻ ഈസ്റ്റർ പ്രമാണിച്ച് തുറക്കാഞ്ഞതിനെ തുടർന്ന് ഇവിടെത്തെ രോഗികളും കൂട്ടിരിപ്പുകാരും പട്ടി ണിയിലായിരുന്നു. ആശുപത്രികാൻറ്റീനും സമീപത്തെ ഹോട്ടലുകളുമൊക്കെ അടച്ചിട്ടിരി ക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സംഭവമറിഞ്ഞ് എത്തിയ സി.പി.ഐ.എം കാഞ്ഞിരപ്പ ള്ളി ലോക്കൽ സെക്രട്ടറി ടി.കെ ജയൻ, പഞ്ചായത്ത് അംഗങ്ങളായ എം.എ റിബിൻഷാ, ബീനാ ജോബി,എൻ.സി.പി ജില്ലാ സെക്രട്ടറി ജോബി കേളിയംപറമ്പിൽ, ഡി.വൈ.എഫ് ഐ പ്രവർത്തകർ എന്നിവർ ചേർന്ന് പൊറോട്ടയും കറിയുമെത്തിച്ചു. വിശുന്നു വല ഞ്ഞിരുന്നവർക്ക് ഇത് ഏറെ ആശ്വാസമേകി. ആരോഗ്യ വകുപ്പ് പ്രവർത്തകരും ഇവരോ ടൊപ്പമുണ്ടായിരുന്നു.