ഒരു ഗ്രാം സ്വര്‍ണത്തിന് 4225 രൂപയാണ് വില. ആഗോള വിപണിയിലെ വ്യതിയാന മാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്…

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി പുതിയ ഉയരത്തില്‍‍. ഇന്ന് സ്വർ ണ വില ഗ്രാമിന് 50 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 33800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4225 രൂപയാണ് വില. ആഗോള വിപണിയിലെ വ്യതി യാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടു മ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് വില കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദ ഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണത്തിന് ഇനിയും വില ഉയരാനാ ണ് സാധ്യത. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. ഇടക്ക് പവന് 29,920, 30,200, 30,400 എന്നിങ്ങനെ മാറി മാറി വന്ന സ്വർണ വില മാർച്ച് 31 ആയപ്പോഴേക്കും പവന് 32,200 രൂപയിലെത്തുകയായിരുന്നു.