കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരികെയേൽപ്പിച്ച് സുരേന്ദ്രൻ മാതൃകയായി. ബുധനാ ഴ്ചയാണ് ആനക്കല്ല് കന്നുപറമ്പിൾ സജീവിൻ്റെ സ്വർണാഭരണം യാത്രാമധ്യേ നഷ്ടപ്പെട്ട ത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് സ്വർണാഭരണം ലഭിച്ച കപ്പാട് സ്വദേ ശി കൊടക്കനാൽ സുരേന്ദ്രൻ ബമ്പ് സ്റ്റാൻ്റിലെ ബസ് ടൈം കീപ്പിംഗ് എജൻ്റ് പി.കെ കാസിമിനെ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. കൈ ചെയിൻ നഷ്ടപ്പെട്ട ആനക്കല്ല് കന്നുപറമ്പിൽ സജീവ് പോലിസ് സ്’റ്റേഷനിൽ പരാതി നൽകുകയും, ബസ് സ്റ്റാൻ്റിലും പരിസരത്തും അന്വേഷിക്കുകയും ചെയ്തിരുന്നു.ഇങ്ങനെ അറിഞ്ഞെത്തിയ ഉടമയ്ക്ക് എജൻറുമാരായ കാസിം പി കെ യുടെയും, കബീർ, സലീം തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ എസ്.ഐ. റ്റി.ഡി. മുകേഷ് ഉടമക്ക് സ്വർണാഭരണം കൈ മാറി.