ഇളങ്ങുളത്ത് റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന ആടിനെ കാണാതായി പരാതി. ഇളങ്ങു ളം വെള്ളിലക്കുഴി വടകരയിൽ ജോസഫ് കൂര്യന്റെ ആടിനെയാണ് കാണാതായത്.
വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന ആടിനെയാണ് കാണാതായത്.  അഞ്ച്  ആടുകളെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇളമ്പള്ളി-ഇളങ്ങുളം അമ്പലം റോ ഡിനു സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്നത്. ഇതിൽ ഒന്നിനെയാണ്  നഷ്ടമായത്.
വീട്ടുകാർ പൊൻകുന്നം പോലീസിൽ പരാതി നൽകി.നാലുമണിയോടെ ഉടമ മാറ്റി കെട്ടാൻ ചെന്നപ്പോളാണ് വിവരമറിയുന്നത്. മുപ്പത് കിലോഗ്രാമോളം തൂക്കം വരുന്ന ആട് 15 ദിവസം മുൻപാണ് പ്രസവിച്ചത്. ഇളങ്ങുളം, പനമറ്റം മേഖലകളിൽ ആടുകച്ച വടക്കാർ ഇറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു.