പിസി ജോര്‍ജ്ജ് ചെയര്‍മാനായ കേരള ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ടരാജി. പിസി ജോർജി ന്റെ അടിക്കടിയുള്ള നിലപാട് മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ജനപക്ഷം നേതാക്ക ളെ പ്രകോപിച്ചതെന്നാണ് വിവരം.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സജാദ് റബ്ബാനി ചാലയിലിന്റെയും അഡ്വക്കറ്റ് മ നോജ് സി നായരുടെയും നേതൃത്വത്തിലാണ് ജനപക്ഷം നേതാക്കളും പ്രവര്‍ത്തകരും പാ ര്‍ട്ടി വിട്ടത്.സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ജില്ലാ നിയോജക മണ്ഡലം നേതാക്കളും പ്ര വര്‍ത്തകരും രാജിവെച്ചരില്‍ ഉള്‍പ്പെടുന്നു.പാര്‍ട്ടിയിലെ അച്ചടക്കരാഹിത്യത്തിലും നേ തൃത്വത്തിന്റെ നിരുത്തരവാദിത്വപരമായ അഭിപ്രായ പ്രകടനങ്ങളിലും മനംമടുത്താണ് പാര്‍ട്ടിവിടുന്നതെന്ന് രാജിവെച്ചവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറ ഞ്ഞു.

അതേസമയം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ സക്കീര്‍ ജോര്‍ജ് ബിജെപി ബന്ധം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ പാര്‍ട്ടി വിട്ടിരുന്നു.കേരളാ കോൺഗ്രസ്സു മായി അകലുകയും പിന്നീട് സ്വതന്ത്രനായി നിയമസഭയിൽ എത്തുകയും ചെയ്ത ശേഷം പിസി ജോർജ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത് ഏവരെയും ഞെട്ടിച്ചി രുന്നു. ഇപ്പോള്‍ യുഡിഎഫില്‍ കയറി കൂടാനാണ് ജോര്‍ജിന്‍റെ നീക്കം. അതേസമയം ജന പക്ഷം പാര്‍ട്ടി വിട്ടവരെല്ലാം ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  തീരു മാനിച്ചതായും നേതാക്കള്‍ അറിയിച്ചു.