കാഞ്ഞിരപ്പള്ളി : ജനറേറ്ററിന്റെ വിഷ പുക ശ്വസിച്ച് വനിതദന്തഡോക്ട റും സഹായിയും അബോദാവസ്ഥയില്‍. ഇരുവരെയും കോട്ടയം മെഡിക്ക ല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേട്ടക്കവലയില്‍ നൈനാര്‍ പള്ളി ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ഡെന്റല്‍ ക്ലിനിക്കിലെ ഡോ ക്ടര്‍ ഷ ഹ്നാസ് മന്‍സിലില്‍ റംസി റഷീദ് (29),സഹായി പാലമ്പ്ര കല്ലോലില്‍ സബീന അനീഷ് (35) എന്നിവരാണ് ജനറേറ്ററിന്റെ പുക ശ്വസിച്ച് ബോധരഹിതരാ യത്. ഇരുവരും അപകടനില തരണം ചെയ്തു.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദന്തല്‍ ക്ലിനിക്കില്‍ എത്തിയ ദമ്പതികളാണ് ഇരുവരും ബോധരഹിതരായി കിടക്കുന്നത് കണ്ട തും സമീപത്തെ വ്യാപാരികളെയും,നാട്ടുകാരെയും വിവരം അറിയിച്ച തും.ആളുകള്‍ എത്തിയപ്പോള്‍ ക്ലിനിക്കിനുള്ളില്‍ പുക നിറഞ്ഞ അവസ്ഥ യിലായിരുന്നു. ഉടന്‍ ജനറേറ്ററിന്റെ കണക്ഷന്‍ വിച്ഛേദിച്ച് ഇരുവരെയും ആദ്യം 26-ാം മൈല്‍ മേരിക്വീന്‍സ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതിന് പുറമെ ഫയര്‍ ഫോ ഴ്‌സ് എത്തി മുറിക്കുള്ളില്‍ ഓക്‌സിജന്‍ സ്‌പ്രേ ചെയ്തു. ക്ലിനിക്കിനുള്ളിലെ ഇടുങ്ങിയ മുറിയില്‍ വച്ചിരുന്ന ജനറേറ്ററില്‍ നിന്നും പുറന്തള്ളിയ കാര്‍ബ ണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാവാം ഡോക്ടറും, സഹായിയും ബോധര ഹിതരാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.