കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ രണ്ടാം ഘട്ടത്തിന് 10 കോടി 30 ലക്ഷം രൂപയുടെ സാങ്കേതികാനുമതി – ഡോ.എന്‍.ജയരാജ് എം.എല്‍.എ.

കാഞ്ഞിരപ്പള്ളി:ജനറല്‍ ആശുപത്രിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കു ന്നതിന് അനുവദിച്ച 10 കോടി 30 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ. അറിയിച്ചു. ഉടന്‍ തന്നെ പദ്ധതി ടെണ്ടര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിക്കാനാകും. നിലവില്‍ പുതിയ ബ്ലോക്കിന്റെ ഒന്നാം ഘട്ടമായി 4 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് നിലകളുടെ സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചി ട്ടുള്ളതാണ്. പ്രസ്തുത കെട്ടിടത്തിന്റെ പാര്‍ട്ടീഷന്‍ ജോലികള്‍, ഫര്‍ണിഷിങ്, ഫ്‌ളോറി ങ്, ജലവിതരണ സംവിധാനം, ഭൂതല ജലസംഭരണി, ഓവര്‍ഹെഡ് ടാങ്ക്, തീപിടുത്ത നിയന്ത്രണ സംവിധാനം, വൃദ്ധ-അംഗപരിമിത സൗഹൃദ നട പ്പാതകള്‍, വൈദ്യുതീകരണ ജോലികള്‍, ലിഫ്റ്റ് സംവിധാനം എന്നിവയാ ണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്.

പുതിയ ബ്ലോക്കില്‍ 68000ച തുരശ്ര അടി വിസ്തീര്‍ണത്തില്‍ 5നിലകളിലാ യിയാണ് ലാബോറട്ടറി, അത്യാഹിതവിഭാഗം, ഒപി വിഭാഗം, ഓപ്പറേഷ ന്‍ തീയറ്റര്‍, വാര്‍ഡുകള്‍ എന്നിവ ഒന്ന് മുതല്‍ അഞ്ച് നിലകളിലായി യഥാ ക്രമം വിഭാവനം ചെയ്തിരിക്കുന്നത്.