വിവിധ തസ്തികകളിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂ 27ന്…
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് (4), ലാബ് ടെക്നീഷ്യൻ(1), ഫാർ മസിസ്റ്റ് (1) ,ജെ.എച്ച്.ഐ (4), ജെ.പി.എച്ച്.എൻ (1), ഇ.സി.ജി ടെക്നീഷ്യൻ (1), നേഴ്സിംഗ് അസിസ്റ്റൻ്റ് (2) എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് മെയ് 27 രാവിലെ 10-ന് വാക്ക് -ഇൻ-ഇൻ്റർവ്യൂ നടത്തും.
കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പി. എസ് .സി . യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ,തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കണം .ഫോൺ 04828-203492, 202292