സ്കൂളുകൾക്ക് പുറമെ കോളേജുകളിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഒ രേ യൂണിഫോം ഏർപ്പെടുത്തുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ്കോളേജി ലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് ഒരേ യൂണിഫോം ഏർപ്പെടുത്തിയി രിക്കുന്നത്.
ജില്ലയിൽ ഇത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് സ് കോളേജിലെ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥികൾക്കാണ് ഇ താദ്യമായി ഒരേ യൂണിഫോം ഏർപ്പെടുത്തിയത്.6 കോഴ്സുകളിലായി നൂറോളം വരുന്ന ഒന്നാം വർഷ ബിരുദാനന്ദ ബിരുദ വിദ്യാർത്ഥികൾക്കിടയിലാണ് ഒരേ യൂണിഫോം എ ന്ന ആശയം നടപ്പിലാക്കി തുടങ്ങിയത്.ഇതിൽ 92 വിദ്യാർത്ഥികളും പെൺകുട്ടികളാ ണ് എന്ന പ്രത്യേകതയുമുണ്ട്. ഷർട്ടും പാൻ്റ്സുമാണ് പുതിയ യൂണിഫോം, നേരത്തെ പെൺകുട്ടികൾക്ക് ഓവർ കോട്ടും നിർബന്ധമാക്കിയിരുന്നു. കോട്ട് ഒഴിവാക്കി എന്ന താണ് ഒരേ യൂണിഫോം നടപ്പിലാക്കിയതിലൂടെ വന്ന മാറ്റം.യൂണിഫോം മാറ്റത്തെ വിദ്യാർത്ഥിനികൾ സ്വാഗതം ചെയ്തു. പുതിയ യൂണിഫോം ഏറെ ആത്മവിശ്വാസം പകരുന്നതായി അവർ പറഞ്ഞു.
കോട്ട് ഒഴിവാക്കിയാണ് പുതിയ യൂണിഫോം എങ്കിലും ആവശ്യമുള്ളവർക്ക് കോട്ട് ഉപ യോഗിക്കുന്നതിനും വിലക്കില്ലന്ന് കോളേധികൃതർ പ്രതികരിച്ചു. വിദ്യാർത്ഥി കളുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് പുതിയ യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയ തെന്നും അവർ അറിയിച്ചു.
വരും വർഷങ്ങളിൽ പുതിയതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കിടയിലും ഒ രേ യൂണിഫോം സമ്പ്രദായം നടപ്പിലാക്കാനാണ് കോളേജ് മാനേജ്മെൻ്റിൻ്റെ തീരുമാനം. യൂണിഫോം മാറ്റത്തിലൂടെ പുതുവർഷത്തിൽ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചിരി ക്കുന്നസെൻ്റ് ഡോമിനിക് സ്കോളജ് മാനേജ്മെൻ്റും, വിദ്യാർത്ഥികളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാതൃകയാവുകയാണ്.