മുണ്ടക്കയം:തമിഴ്‌നാട് സ്വദേശിയടക്കം രണ്ടുപേരെ കഞ്ചാവ് മായി മുണ്ടക്കയത്ത് നര്‍ക്കോട്ടിക് സ്‌ക്വാഡ്  അറസ്റ്റ് ചെയ്തു.തമിഴ്‌നാട്, തേനി,പെരിയകുളം വില്ലേജില്‍ രാസാങ്കം(56),തിരുവനന്തപുരം, കല്ലമ്പലം, പ്ലാവിള വിട്ടില്‍ പി.എസ്.അപ്പു(22) എന്നിവരെയാണ് മുണ്ടക്കയം ബസ്റ്റാന്‍ില്‍ നിന്നും എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.രാസാങ്കത്തില്‍നിന്നും 15 പൊതിയും, അപ്പുവില്‍ നിന്നും ആറുപൊതി കഞ്ചാവും പിടിച്ചെടുത്തു.തമിഴ്‌നാട്ടില്‍ നിന്നും പൊതി ഒന്നിന് മുപ്പതു രൂപക്കു വാങ്ങുന്ന കഞ്ചാവ് കേരളതതില്‍ 500രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.