എൻ ഡി എ യുമായി സഹകരിക്കാനുള്ള പി സി ജോർജ്ജിന്റെ നിലപാടിൽ തനിക്ക്അ ത്ഭുതമൊന്നും തോന്നുന്നില്ലന്ന്ജനാധിപത്യകേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസി സ്ജോർജ് പറഞ്ഞു.ഗാന്ധിജിയെ വരെ അവഹേളിക്കുകയും അനാദരവ് കാട്ടുകയും ചെയ്തയാളാണ് പി സി ജോർജെന്നും ജനപക്ഷം വിട്ട് ജനാധിപത്യ കേരള കോൺഗ്രസി ലെത്തിയവരെ സ്വാഗതം ചെയ്ത് കൊണ്ട് അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.
ജനപക്ഷം പാർട്ടിയിൽ നിന്ന് രാജിവച്ച് ജനാധിപത്യ കേരള കോൺഗ്രസിലെത്തിയ അന്റണി മാർട്ടിൻ, റിജോ വാളാന്തറ എന്നിവർക്ക് സ്വീകരണം നൽകിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് ജോർജ്. ഗാന്ധിജിയുടെ എഴുപത്തിയൊ ന്നാം രക്തസാക്ഷി ദിനത്തിൽ  മഹാരാഷ്ട്രയിൽ അദ്ദേഹത്തെ അവഹേളിച്ച സംഭവം വലിയ വാർത്തയായിരുന്നു.എന്നാൽ അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ഗാന്ധിജി യോട് അനാദരവ് കാട്ടിയയാളാണ് പി സി ജോർജെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം ഓഫീസിൽ സ്ഥാപിച്ചിരുന്ന ഗാന്ധിജിയുടെ ചിത്രം വലിച്ചെറിയുകയും അത് നശിപ്പിക്കുകയും ചെയ്തയാളാണ് പി സി ജോർജ്. ചിത്രത്തിൽ രേഖപ്പെടുത്തിയിരുന്ന വാക്കുകളാണ് അന്ന് ജോർജിനെ പ്രകോപിപ്പിച്ചത്. ഇങ്ങനെയു ള്ള ജോർജിൽ നിന്ന് കൂടുതലൊന്നും  പ്രതീക്ഷിക്കാനാകില്ല.  നരേന്ദ്ര മോദി റബ്ബർ കർഷ കരെ സഹായിക്കും എന്നാണ് ജോർജ്ജ് പറയുന്നത്. ഏതാനും നാൾ മുമ്പ് റബർ വെട്ടി ക്കളയണം എന്നും, സബ്സിഡി നിർത്തലാക്കണം പറഞ്ഞയാളാണ് ജോർജ്. അദ്ദേഹം എന്തൊക്കൊണ് ചെയ്യുന്നതെന്നോ എന്തൊക്കെയാണ്  പറയുന്നതെന്നോ ആർക്കും മനസ്സി ലാകില്ലന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
 ജനപക്ഷത്തും നിന്നും ജനാധിപത്യ കേരള കോൺഗ്രസിലെത്തിയ ആൻറണി മാർട്ടിൻ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു .പുലയാട്ട് വിളിക്കാനും പുലഭ്യം പറയുവാനുമല്ല  മറിച്ച് മാന്യമായ രാഷ്ട്ര ട്രീയ പ്രവർത്തനം കാഴ്ചവയ്ക്കുവാനാണ് തങ്ങൾ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാൻ പി സി ജോസഫ് ,തോമസ് കുന്നപ്പള്ളി, റിജോ വാളാന്തറ, മാത്യൂസ് ജോർജ്, ജോസ് കൊച്ചു പുര, മൈക്കിൾ ജയിംസ്, ജോസ് പാറേക്കാട്ട്, സലാവുദ്ദീൻ എരുമേലി, സാവിയോ പാമ്പൂരി, ജോർജ്കുട്ടി വളയം, ടോമി ഡൊമിനിക്, ജോസ് പഴയ തോട്ടം, പത്മനാഭൻ നായർ, ബിജു പ്ലാക്കൽ, ജിമ്മി കുന്നത്തുപുരയിടം എന്നിവർ
സംസാരിച്ചു.