എരുമേലി : സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയായ എരുമേലി തെക്ക് വില്ലേജ് മുട്ടപ്പള്ളി ഭാഗത്ത് കുളത്തുങ്കൽ വീട്ടിൽ മജീന്ദ്രൻ (21)നെ എരുമേലി പോലീസ് ഇൻസ്പെക്ടർ ശ്രീ റ്റി ഡി. സുനിൽ കുമാർ അറസ്റ്റ് ചെയ്തു.  25 പൊതി കഞ്ചാവ് പിടികൂടി.

ഇയാൾ  കഞ്ചാവ് വിൽപനക്കായി കോളേജ് പരിസരത്ത് എത്തിയ വിവരം അറിഞ്ഞ് എത്തിയ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും  പിൻതുടർന്ന് പിടികൂടു കയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഇതിനു മുൻപും ഇയാൾ കഞ്ചാവുമായി പിടിക്ക പ്പെട്ടിട്ടുള്ള ആളാണെന്നും പോലിസ് പറയുന്നു. കൂടുതൽ ആളുകൾ കേസിൽ ഉൾപ്പെട്ടിട്ടു ണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.

എരുമേലി എസ് ഐ മനോജ് ,അഡീഷണൽ എസ്ഐ മാരായ ഫ്രാൻസിസ്, ജോയ്, സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് , ശ്യാം എസ് നായർ തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.