കാഞ്ഞിരപ്പള്ളി,മണിമല,മുണ്ടക്കയം മേഖലകളിൽ പോലീസ് നടത്തിയ തെരച്ചലിൽ കഞ്ചാവുമായി മൂന്ന് പേർ പോലിസിന്റെ പിടിയിലായി.
മണിമലയിൽ കോളേജ് വിദ്യാർത്ഥിക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നു എന്ന വിവര ത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരപ്പള്ളി യിലും, മുണ്ടക്കയത്തും,മണിമലയിലുമായി മൂന്നു പേർ പോലീസിന്റെ പിടിയിലാ കുന്നത്. മൂവരുടെയും പക്കൽ നിന്നായി രണ്ട് കിലോയിലധികം വരുന്ന കഞ്ചാവും പിടികൂടി.പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി മുട്ടം ബിജു എന്നറിയപ്പെടുന്ന ബിജു തോമ സിനെയാണ് കാഞ്ഞിരപ്പള്ളിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽ നിന്നും ഒരു കിലോ നൂറ്റെൺപത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കാറിന്റെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയി ലായിരുന്നു കഞ്ചാവ്.ആനക്കല്ല് വില്ലണിയിൽ വച്ചാണ് പ്രതി പിടിയിലാകുന്നത്. ഇ യാൾ സഞ്ചരിച്ചിരുന്ന കെ.എൽ 02 എ ജെ 2949 എന്ന വാഗൺ ആർ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതേ നമ്പരിൽ തന്നെ ഇയാൾക്ക് ഇരുചക്രവാഹനവും ഉണ്ട്.
മോഷണക്കേസുകളടക്കം നിരവധി കേസുകളിൽ പെട്ട് ഇയാൾ നേരത്തെ ശിക്ഷയനുഭ വിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.വാഗമൺ പുള്ളിക്കാനം ചന്തവിൽ ബേബി മാത്യു നെയാണ് കഞ്ചാവുമായി മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ടൗണിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 300 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പൂഞ്ഞാർ സ്വദേശി റോയിയാണ് മണിമലയിൽ പിടികൂടിയത്. ഒരു കിലോ അൻപത് ഗ്രാം കഞ്ചാവാണ്  ഇയാളിൽ നിന്ന് പിടികൂടിയത്.