എരുമേലി: മണ്ഡല കാലം തിരക്കേറുമ്പോൾ ഗഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ശക്ത മായ നടപടിയുമായി എക്സൈസ്. എരുമേലി സീസണോടനുബന്ധിച്ച് തീർത്ഥാടകരുടെ വാഹന ഡ്രൈവർമാരെ ലക്ഷ്യമിട്ട് ഗഞ്ചാവുമായി യുവാക്കൾ രംഗത്ത്. എക്സൈസ്‌ ഡ പ്യൂട്ടി കമ്മീഷണർ ജി.രാധാകൃഷ്ണ പിള്ളയുടെ നിർദ്ദേശാനുസരണം എക്‌സൈസ് ഷാ ഡോ സംഘം ഇടപാടുകാരെന്ന വ്യാജേന അയ്യപ്പ വേഷത്തിൽ സമീപിച്ച് വാഹനം വിളി ച്ചു കയറ്റുന്ന ബ്രോക്കർമാരായ കനകപ്പലം ശ്രീനി പുരം കോളനി തറപ്പേൽ സനിൽ T. R (28), എരുമേലി ഇടവൻ കാട്ട് വെങ്കിടേശ്വരൻ മകൻ അനന്തശർമ്മ(23) എന്നിവരെ അറസ്‌റ്റ്‌ ചെയ്തു.

ഇവരിൽ നിന്ന് പത്ത് പൊതി കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അരു ൺ അശോകിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഷാഡോ ടീം മാമ്മൻ സാമുവേൽ , ര തീഷ് പി.ആർ. , പ്രിവന്റീവ് ഓഫീസർ സി.കെ.സുരേഷ്, ഹാംലെറ്റ്, രതീഷ് കെ.എസ്. സമീന്ദ്രാ, ശ്രീജ എന്നിവർ പങ്കെടുത്തു.