ഇപ്പോൾ തിടനാട്ടിലുള്ള ബന്ധുവും കുടുംബവും വീട്ടു നിരീക്ഷണത്തിൽ കോവിഡിനിട യില്‍ കഞ്ചാവ് പുകയുന്നുണ്ടോയെന്ന് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എക്‌ സൈസ് വകുപ്പ്. വിദേശ മദ്യശാലകളും കള്ളുഷാപ്പും  നിര്‍ത്തലാക്കിയതോടെ ലഹരി ക്കായി കഞ്ചാവിനെയും വ്യാജമദ്യത്തെയും ജനങ്ങള്‍ ആശ്രയിക്കുമോയെന്നതാണ് ആശ ങ്ക. ഇതിനു തടയിടാന്‍ എക്‌സൈസ്, പോലീസ് വകുപ്പുകള്‍ നടപടി തുടങ്ങി കഴിഞ്ഞു.

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാ പ കമാണെന്ന് പരാതി നിലനില്‍ക്കുന്നുണ്ട്. യുവാക്കളാണ് ഏറെയും കഞ്ചാവ് ഉപയോ ഗിക്കുന്നവര്‍. രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് യുവാക്ക ള്‍ സംഘടിക്കുന്നത്. കൂട്ടംകൂടുന്ന ലഹരിസംഘങ്ങളെ കണ്ടെത്താനായി പോലീസും ഏക്‌ സൈസും തിരച്ചില്‍ നടത്തുന്നുണ്ട്. എരുമേലിയ്ക്ക് സമീപം മണിമലയാറിന്റെ തീരം കേന്ദ്രീകരിച്ചും കൂവപ്പള്ളി, നെടുമല, കനകപ്പലം, കാളകെട്ടി, പുഞ്ചവയല്‍, കാഞ്ഞിരപ്പ ള്ളി, തിടനാട് , മുണ്ടക്കയം, എന്നിവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ വന്‍ സംഘമുണ്ട്.

ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ പോലീസ് ടൗണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തു മ്പോള്‍ കഞ്ചാവ് സംഘങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് സജീവമായി. ആവശ്യക്കാര്‍ക്ക് വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘങ്ങളെപ്പറ്റി അറിയാൻ അധികൃതര്‍ നിരീക്ഷണത്തിലാണ്. തിരക്കില്ലാത്ത വഴികളിലൂടെ വില്‍പ്പന സംഘങ്ങള്‍ ആവശ്യക്കാ രെ തേടിയെത്തും.  ചിലയിടങ്ങളിൽ വ്യാജമദ്യ വില്‍പ്പനയും സജീവമാകുന്നതായി പരാ തിയുണ്ട്.