വാഴൂർ മൂലേഭാഗം സ്വദേശിയുടെ വീട്ട് മുറ്റത്ത് വളർത്തിയ കഞ്ചാവ് ചെടികളാണ് ജി ല്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പള്ളിക്കത്തോട് പൊലീസും ചേർന്ന് പിടികൂടിയത്. ചെടികൾ നട്ട് വളർത്തിയ ആളെ തിരിച്ചറിഞ്ഞതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടരുകയാണെ ന്നു പൊലീസ് സംഘം അറിയിച്ചു.
ഈ വീട്ടിൽ പിതാവും, 2 ആൺമക്കളുമാണ് താമസിച്ചിരുന്നത്. ഇപ്പോൾ വീട്ടിൽ ആ രും താമസമില്ല. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളക്ക് രഹ സ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്‌ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. വീട്ടിൽ താമസിച്ചിരുന്ന ഇവർ ലഹരി ഉപയോഗിച്ചിരിരുന്നതിന് പ്രദേശത്ത് തെളിവുള്ളതായും പോലീസ് പറഞ്ഞു.
ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് സ്റ്റേ ഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു, എസ്.ഐമാരായ ജോയ്, ബാബു രാജ്, സെബാസ്റ്റ്യൻ ജോർജ്, എ.എസ്.ഐമാരായ ജോമോൻ തോമസ്, മനോജ് കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ് ,തോംസൺ കെ.മാത്യു ,ശ്രീജിത് ബി. നായർ അജയകുമാർ കെ.ആർ ,ഷമീർ, അരുൺ എസ്. എന്നിവർ ചേർന്നാണ് ചെടികൾ പിടികൂടിയത്.