കഞ്ചാവ് മാഫിയയുടെ മുണ്ടക്കയത്തെ പ്രധാന ഇടനിലക്കാരനും നിരവധി കഞ്ചാവ് കേസു കളിലെ പ്രതിയുമായ മുണ്ടക്കയം മുപ്പത്തിയൊന്നാംമൈല്‍ പുത്തന്‍പുരക്കല്‍ പി.ടി. ബിജു(കുളം ബിജു-47) നെ 45 പൊതി കഞ്ചാവുമായി കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈ സ് ഇന്‍സ്പെക്ടര്‍ ജെ.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അ റസ്റ്റ് ചെയ്തു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും ആയിരുന്നു ബിജുവിന്റെ പ്രധാന ഇ രകളെന്ന എക്സൈസ് അറിയിച്ചു. മുന്‍ കേസുകളിലെ പ്രതികള്‍ വഴി അന്വേഷണം ശക്തമാക്കിയ എക്സൈസ് രഹസ്യ നീക്കത്തിലൂടെ ബിജുവിനെ പിടികൂടുകയായിരുന്നു വത്രെ.. 45 പൊതികളില്‍ നിന്നായി 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി.

10ല്‍ അധികം കഞ്ചാവ് കേസുകളിലെ പ്രതിയായ ബിജുവിനെ കാഞ്ഞിരപ്പള്ളി കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .സന്തോഷ് മൈക്കിള്‍, കെ.സി.സുരേന്ദ്രന്‍, എംജി അനുമോന്‍, കെ.എസ്.നിമേഷ്, ഷാനുകൃഷ്ണ, ഹരികുമാര്‍, സിനി ജോണ്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.