ഉരുളികുന്നം: ഭാര്യയുടെ സ്മരണക്കായി മന്ദിരം നിർമിക്കാൻ ദാനം ചെയ്ത സ്ഥലത്ത് ശി ലാസ്ഥാപന ചടങ്ങിനെത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. ഉരുളികുന്നം കല്ലോ ലിക്കൽ കെ.എം.തങ്കപ്പൻ നായർ(72) ആണ് ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇടമറ്റം കൈരളി ബേക്കറി ഉടമയായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ തൊടുപുഴ ഡി.ഇ.ഒ.ഓഫീസിലെ റിട്ട.ഫെയർകോപ്പി സൂപ്രണ്ട് പി.ആർ.വത്സലകുമാരിയമ്മ 2020 ജൂണിലാണ് അന്തരിച്ചത്. അവരുടെ സ്മരണക്കായി തങ്കപ്പൻനായർ എക്‌സിക്യൂട്ടീവ് അംഗമായ ഉരുളികുന്നം ശ്രീധർമശാസ്താ ചാരിറ്റബിൾ സൊസൈറ്റിക്ക് അഞ്ചുസെന്റ് സ്ഥലം ദാനം ചെയ്തിരുന്നു. ഇവിടെ വത്സലകുമാരിയു ടെ സ്മാരകമായി ഓഫീസ്മന്ദിരം നിർമിക്കുന്നതിനുള്ള ശിലാസ്ഥാപനച്ചടങ്ങിന് എത്തി യതായിരുന്നു തങ്കപ്പൻ നായർ. തങ്കപ്പൻനായരുടെ വീടിനോട് ചേർന്നുതന്നെയാണിത്.
കല്ലോലിക്കൽ പരേതരായ മാധവപണിക്കരുടെയും ഗൗരിയമ്മയുടെയും മകനാണ്. സ ഹോദരങ്ങൾ: ജാനകിയമ്മ പ്രഭാകരൻ നായർ(പള്ളത്ത്), നാരായണൻ നായർ, ഹരിനി വാസ്, ഉരുളികുന്നം(കൈരളി ബേക്കറി, പൈക), കോമളവല്ലി(റിട്ട.സ്റ്റാഫ് നഴ്‌സ്, റെ യിൽവേ, പാലക്കാട്), പരേതരായ കരുണാകരൻ നായർ(സെയിൽസ് ടാക്‌സ് കൺസ ൾട്ടന്റ്), ഭവാനിയമ്മ. സംസ്‌കാരം നടത്തി.