കണ്ണൂര്‍ മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ വൈദിക വിദ്യാര്‍ഥി തോമസ് കുറ്റിക്കാട്ടിന് (തോമസുകുട്ടി) നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ പുലര്‍ച്ചെ കാഞ്ഞിരപ്പള്ളിലെത്തിച്ച മൃതദേഹം രാവിലെ ആറു മുതല്‍ 7.30 വരെ പാസ്റ്ററില്‍ സെന്ററില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് തോമസുകുട്ടിയുടെ പ്രവര്‍ത്തനമണ്ഡ ലമായിരുന്ന തന്പലക്കാട് നല്ല സമറയാന്‍ ആശ്രമത്തില്‍ 7.45 മുതല്‍ 8.30 വരെ പൊ തുദര്‍ശനത്തിന് വയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് മാതൃക ഇടവകയായ കോരുത്തോട് സെന്റ് ജോര്‍ജ് പള്ളി പാരീഷ് ഹാളിലെ ത്തിച്ച് പത്തു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം ഭ വനത്തിലേക്കു കൊണ്ടുപോയി. സംസ്‌കാരശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈദികര്‍, സന്യസ്തര്‍, സുഹൃത്തുകള്‍, സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖകര്‍, നാട്ടുകാര്‍ തുടങ്ങിയവ ര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.