പ്രമുഖ റബ്ബര്‍ വൃപാരിയും ദീര്‍ഘകാലം കൂട്ടിക്കല്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌റുമായിരുന്ന കടവുകരയില്‍ കെ.എസ് സയ്യിദ് മുഹമ്മദ് [90] ആണ് മരിച്ചത്. ഭാര്യ എരുമേലി ഐരേത്തുമടത്തില്‍ കുടുംബാംഗമായ സുഹറയുടെ വേര്‍പാടിന്റെ നാലാം ദിവസമാണ് ഇദ്ദേഹം മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുഹറ മരിച്ചത്. വ്യാഴാഴ്ച കബറടക്കം നടത്തി. ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ സെയ്തുമുഹമ്മദും മരണപ്പെടുകയായിരുന്നു.

ഖബറടക്കം ശനിയാഴ്ച വൈകിട്ട് 4മണിക്ക് കൂട്ടിക്കല്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടത്തി.മക്കള്‍: അസിംസിദ്ദീഖ് (മുന്‍ഗ്രാമപഞ്ചായത്ത് അംഗം), കെ.എസ് ഹാരിസ് (റബ്ബര്‍ ഓഫ് ഇന്ത്യ കൂവപ്പള്ളില്‍),കെ.എസ് ഷാനവാസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദുബൈ), പരേതയായ നസീം.