കാഞ്ഞിരപ്പള്ളി രൂപതയിലെ  വൈദികനായ ഫാ. എബ്രാഹം പറമ്പിൽ (75) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 25 തിങ്കൾ, രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ടിബി റോഡിലുള്ള വ സതിയിൽ ആരംഭിക്കും. തുടർന്ന് ഒന്പതിന് സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ ശുശ്രൂ ഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.

കാഞ്ഞിരപ്പള്ളി ഇടവക പറമ്പിൽ പരേതരായ ഇട്ടിയവിര – അന്നമ്മ ദമ്പതികളുടെ മക നായി ജനിച്ചു. 1974 ഡിസംബർ 30ന് പൗരോഹിത്വം സ്വീകരിച്ചു.നെടുങ്കുന്നം ഫൊറോന പള്ളിയിൽ അസിസ്റ്റന്‍റ് വികാരി,  മാർ ജോസഫ് പവ്വത്തിലിന്‍റെ സെക്രട്ടറി, രൂപത ലിറ്റ ർ ജിക്കൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ, പീരുമേട് ഡയർ ഡയറക്ടർ, ചിന്നാർ, പീരുമേട്, പ ത്തനംതിട്ട, മൈലപ്ര, വെളിച്ചിയാനി ഇടവകളിൽ വികാരി, മേരിമാത മൈനർ സെമി നാ രി അധ്യാപകൻ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമി ൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

സഹോദരങ്ങൾ:  മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യമ്മ ആശാരിയത്ത് (പത്തനംതിട്ട), അ ന്നമ്മ മണത്തറ (പുളിങ്കുന്ന്), മറിയമ്മ ഏറമ്പടം (മുട്ടം), ലിസമ്മ വെട്ടിക്കുഴ (കോതമംഗ ലം), റോസമ്മ വെട്ടിക്കുഴ (കോതമംഗലം), ലൂസി രാമപുരം (പാല), അച്ചാമ്മ കൈത പ റമ്പിൽ (വെളിയനാട്), കൊച്ചുറാണി മണത്തറ (പുളങ്കുന്ന്), പരേതരായ ജോസഫ് ( കു ഞ്ഞ്), ബേബിച്ചൻ, അമ്മിണിക്കുട്ടി  ഞാവള്ളിൽ (കരൂർ), തൊമ്മച്ചൻ.