കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടി ആത്മഹത്യ ചെ യ്ത സംഭത്തിന്മേൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്‌ ഫ്രറ്റേണിറ്റി മൂ വ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമൽജ്യോതി കോളേജിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ ഗേറ്റിൽ വെച്ച്‌ പോലീസ്‌ തടഞ്ഞു.ഫ്രറ്റേണിറ്റി സംസ്ഥാന ജനറ ൽ സെക്രട്ടറി അർച്ചന പ്രജിത്ത്‌ മാർച്ച്‌ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അമീൻ റിയാസ്‌ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.സംഭവം നടന്ന് ഇത്ര ദിവ സം കഴിഞ്ഞിട്ടും മാനേജ്മെന്റ് തൃപ്തികരമായ ഒരു വിശദീകരണം പോലും തരാൻ തയ്യാറായിട്ടില്ലാ എന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുത്തില്ലായെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‌ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അമൽജ്യോതി കോളേജ് വിദ്യാർഥികൾ കാമ്പസിൽ ഇപ്പോഴും പ്രതിഷേധം നടത്തി വരുകയാണ്‌. വിദ്യാർത്ഥികളുടെ ആവശ്യ ങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ്‌ ഇതുവരേയും തയ്യാറായിട്ടില്ല.കാമ്പസിൽ പ്രതി ഷേധം നടത്തുന്ന വിദ്യാർഥികളുടെ നേരെ പോലീസ്‌ ലാത്തി വീശി. വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഐക്യദാർഢ്യം അറിയിച്ചു. ഉ ന്നത തലങ്ങളിൽ സമ്മർദ്ദം ചെലുത്തി നിജസ്ത്ഥിതി പുറത്ത്‌ കൊണ്ട് വരാതിരിക്കാ നുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്‌‌. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യ്ക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫാ റൂഖ്‌ നന്ദിയും പറഞ്ഞു. സുറുമി,ഷഫീഖ്‌,ഫർഹാൻ എന്നിവർ മാർച്ചിന്‌ നേതൃത്വം ന ൽകി.