കുന്നുംഭാഗം: ചിറക്കടവ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകു പ്പിന്‍റെ സഹകരണത്തോടെ കുന്നുംഭാഗം സെന്‍റ് ജോസഫ് പാരിഷ് ഹാളിൽ 14ന് രാവി ലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ ക്യാന്പ് ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ ആന്‍റ ണി മാർട്ടിൻ അധ്യക്ഷത വഹിക്കും.
വികാരി ഫാ. സേവ്യർ കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ ക്യാ മ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഔഷധസസ്യ പ്രദർശനം ഉണ്ടായിരി ക്കും. പൊതു രോഗങ്ങൾക്ക് പുറമെ കോവിഡാനന്തര രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ  എന്നിവയുടെ നിയന്ത്രണത്തിനുള്ള ഔഷധങ്ങൾ ലഭ്യമായിരിക്കുന്നതാ ണ്.