കടല്‍ കടന്ന് കടപ്പാട്ടൂരെത്തി കല്യാണം കഴിഞ്ഞപ്പോള്‍ അനില്‍കുമാറിനും മെറിനും പ്രണയസാഫല്യം. ഒരു ഫ്രാന്‍സ് പ്രണയകഥയ്ക്ക് ഇന്നലെയാണ് പാലായുടെ മണ്ണില്‍ ശുഭമംഗളമായത്.
പാലാ ഊരാശാല പടിഞ്ഞാറ്റുകുന്നേല്‍ അനില്‍കുമാറും ഫ്രാന്‍സിലെ ലില്ലറ്റ് സ്വദേശി നിയായ മെറിന്റെയും വിവാഹമാണ് മീനച്ചിലാറിന്റെ തീരത്തെ കടപ്പാട്ടൂര്‍ ക്ഷേത്ര സന്നിധിയില്‍ ഹൈന്ദവാചാരപ്രകാരം ഇന്നലെ നടന്നത്. ഫ്രാന്‍സില്‍ ഇന്‍ഡ്യന്‍ ക്ലാസി ക്കല്‍ ഡാന്‍സ് പ്രോഗ്രാം മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അനില്‍കുമാ റും ഫ്രഞ്ച് ക്ലാസിക്കല്‍ ഡാന്‍സറായ മെറിനും തമ്മില്‍ നാലുവര്‍ഷമായി പ്രണയത്തി ലായിരുന്നു. 

പടിഞ്ഞാറ്റുകുന്നേല്‍ മോഹനന്റെയും രമയുടെയും മകനായ അനില്‍കുമാര്‍ 2007-ലാണ് ഫ്രാന്‍സിലേക്ക് പറന്നത്. ക്രിസ്റ്റഫ് – വെറോനിക് ദമ്പതികളുടെ മകളാണ് മെറി ന്‍.
മെറിനും സഹോദരി ജസ്റ്റിക്കും മാതാപിതാക്കള്‍ക്കുമൊപ്പം പത്തംഗ സംഘവും ഫ്രാന്‍ സില്‍ നിന്ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെല്ലാവരും കേരളീ യ വേഷത്തിലായിരുന്നു എന്നത് കാണികള്‍ക്കും കൗതുകമായി. വേദിയിലെത്തിയ വരനെ സ്വീകരിക്കാനും വധുവിനെ കതിര്‍മണ്ഡപത്തിലേയ്ക്ക് നയിക്കാനും ഏറെ ആ വേശത്തോടെയാണ് മെറിന്റെ കൂട്ടുകാര്‍ മുന്‍പന്തിയില്‍ നിന്നത്.
മിന്നുകെട്ടിന് ശേഷം ഹൈന്ദവാചാരപ്രകാരമുള്ള പുടവ കൈമാറലും മറ്റു ചടങ്ങുക ളുമൊക്കെ നടന്നു.ഫോട്ടോ സെക്ഷനില്‍ മലയാളി വധുവിന്റെ ഭാവവാദികളോടെ മെ റിന്‍ ഗ്രൂപ്പു ഫോട്ടോയ്ക്ക് പോസ് ചെയ്തത് എല്ലാവരിലും ചിരി പടര്‍ത്തി.ഒരാഴ്ച അനിലിന്റെ വീട്ടില്‍ തങ്ങിയശേഷം ഇരുവരും ഫ്രാന്‍സിലേക്ക് പോകും. ഒപ്പമെത്തി യവരും അന്നാണ് മടങ്ങുന്നത്.