കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് ഇടവക വികാരിയായിരുന്ന ഫാ. ലോറ ന്‍സ് പുതുമനയുടെ 34ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൊടിമറ്റം  ആനക്കല്ല് റോ ഡില്‍ നിന്ന് പള്ളിയിലേക്കുള്ള റോഡിന് ഫാ. ലോറന്‍സ് പുതുമന റോഡെന്ന് നാമകര ണം ചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നാമകര ണം നിര്‍വഹിച്ചു.

സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടില്‍ യോഗത്തില്‍ അധ്യക്ഷ ത വഹിച്ചു.  ഇടവക സെക്രട്ടറി ജെയിംസ് കണ്ടത്തിങ്കല്‍, സാന്പത്തിക സമിതി സെ ക്രട്ടറി മര്‍ക്കോസ് പത്താശേരി, ബാബു ബംഗ്ലാവുപറന്പില്‍, സിജോ മണ്ണൂപ്പറന്പില്‍, സണ്ണി പാന്പാടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. കേരളാ ലാറ്റിന്‍ കത്തോലിക് ബിഷപ്‌സ് കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് തറയി ല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഫൊറോന വികാരി ഫാ. റ്റോം ജോസ് എസ്എ സ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിത രണം ചെയ്യും.